ആഴ്ചയില്‍ ഒരു ദിവസം ആസ്വദിച്ച് പഠിക്കത്തക്ക നിലയില്‍ ക്രമീകരിച്ചിരിക്കുന്ന ഒരു ദീര്ഘകാലപാഠ്യപദ്ധതിയാണ് ബൈബിള്‍ ടൈം. 5 വയസ്സുമുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രവൃത്തിപരിചയത്തിലൂടെ പഠിക്കാന്‍ സഹായകമായത്. തിരുവചനത്തിലെ സൃഷ്ടിയുടെ ആരംഭം മുതല്‍ ആദിമസഭയുടെ സംഭവങ്ങള്‍ വരെയുള്ള പ്രധാനസംഭവങ്ങള്‍ വിവരിക്കുന്നവയാണ് ബൈബിള്‍ ടൈം. തനിയെ പഠിക്കാവുന്നതും കൂട്ടമായി പഠിപ്പിക്കാവുന്ന നിലയിലുമാണ് ഈ പാഠ്യപദ്ധതി കൃമീകരിച്ചിരിക്കുന്നത്.
ഈ പാഠ്യപദ്ധതി 5 ലെവലുകളായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന പ്രായമാണ് ലെവലുകളായി തിരിച്ചിരിക്കുന്നതില്‍ അനുഷ്ഠിച്ചിട്ടുള്ള നിയമം. ഓരോ ലെവലുകളും ആരംഭിക്കുന്നത് 4 പാഠങ്ങള്‍ വീതമുള്ള ആരംഭങ്ങളോടെയാണ്. തുടര്‍ന്ന് 36 വിഷയങ്ങളടങ്ങിയ പ്രധാന പാഠ്യപദ്ധതി 'മാസം' എന്ന നിലയില്‍ തിരിക്കുമ്പോള്‍ മൂന്നു വര്‍ഷം വരെ പഠിക്കാനാകും. ഓരോ ആഴ്ചയിലും പഠനങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന നിലയില്‍ 4 കഥകളായിട്ടോ, പഠനങ്ങളായിട്ടോ ആണ് ക്രമീകരിച്ചിരിക്കുന്നത്. പഴയനിയമത്തിലേയും പുതിയനിയമത്തിലേയും അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ കഥകളേയും വ്യക്തികളേയും ആസ്പദമാക്കിയുള്ള പാഠ്യപദ്ധതിയാണ് ഇവ.
താഴെയുള്ള പാഠ്യപദ്ധതി ബ്രൗസ് ചെയ്ത് പാഠത്തില്‍ ക്ലിക്ക് ചെയ്ത് സൗജന്യ PDF ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇതിനുപകരമായി ഞങ്ങളുടെ സേര്‍ച്ച് ഫെസിലിറ്റിയില്‍ ആവശ്യമുള്ള വിഷയത്തിന്റെ പേരോ വ്യക്തിയുടെ പേരോ ടൈപ്പ് ചെയ്ത് സേര്‍ച്ച് ചെയ്യാവുന്നതാണ്. പാഠപുസ്തകങ്ങള്‍ ബുക്കു ചെയ്യുന്നതിന് കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക.
പേര്: ജോസഫ് ടി.പൗലോസ്
വിലാസം: ജോസഫ് ടി പൗലോസ് (ബിജോയ് തുടിയന്‍), ഹൗസ് നമ്പര്‍ 8, പി.പി.എസ് നഗര്‍, അഴിക്കോട് പി.ഒ, കണ്ണൂര്‍ - 670009, സൗത്ത് ഇന്ത്യ
ഇ-മെയില്‍: josephthudian@gmail.com
പാഠത്തിന്റെ തലകെട്ടിൽ അമർത്തുമ്പോൾ ദൃശ്യമാകുന്ന പോപ്പ് - അപ്പ് വിൻഡോയിൽ നിന്ന്ഓരോ പാഠത്തിനും ബുക്കിനും സഹായകരമായ വിവരങ്ങൾ ഡൌൺലോഡ് ചെയുവാൻ സാധിക്കും . സഹായ കുറിപ്പുകളുടെ ഒരു ചെറു വിവരണവും പാഠങ്ങൾ ഉപയോഗിക്കുവാൻ അവ എങ്ങനെ നിങ്ങളെ സഹായിക്കും എന്നതും ചുവടെ കൊടുത്തിരിക്കുന്നു .
ബൈബിൾ ടൈം പാഠപദ്ധതിയിലൂടെ നിങ്ങൾ പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ പുരോഗതി മനസിലാക്കുക
A 5 ബുക്കിനെ പിന്തുണയ്ക്കുന്നതിനു ഒരു 6 മാസത്തെ അദ്ധ്യാപക സഹായി തയ്യാറാക്കിയുട്ടുണ്ട്.
ബൈബിൾ ടൈമിനെ അടിസ്ഥാനമാക്കിയുള്ളതും സൗജന്യമായി ഡൌൺലോഡ് ചെയുവാൻ സാധിക്കുന്നതുമായ ഒരു ആപ്ലിക്കേഷൻ.
പാഠവും അനുബന്ധ പഠന സാമഗ്രികളും ഡൌൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ലെവൽ തിരഞ്ഞെടുത്തു ബട്ടണുകളിൽ അമർത്തുക .
നിർദിഷ്ട പ്രായസൂചികകൾ ബ്രാക്കറ്റിനുള്ളിൽ കൊടുത്തിരിക്കുന്നു .
ബൈബിൾ ടൈം പാഠ്യ പദ്ധതിയുടെ പരിചയത്തിനായി ഞങ്ങൾ ഒരു ആമുഖ പാഠവും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ബൈബിൾ ടൈമിൻ്റെ ആമുഖം ഡൗൺലോഡുചെയ്യുക